പയ്യന്നൂർ കാങ്കോൽ ആലപ്പടമ്പിൽ ബിജെപി പ്രവർത്തകന്റെ വീടിന് മുന്നിൽ സ്ഫോടനം. റിട്ടയേർഡ് അധ്യാപകൻ കുന്നുമ്മൽ കരുണാകരന്റെ മകനും ബിജെപി പ്രവർത്തകനും ജനം ടിവി കാമറാമാനുമായ ശ്രീജയന്റെ വീടിന് മുന്നിലെ റോഡിലാണ് സ്ഫോടനമുണ്ടായത്.
അർദ്ധരാത്രി 12.30 ഓടെയായിരുന്നു സ്ഫോടനം. ബൈക്കിലെത്തിയ സംഘമാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളിൽ തെരച്ചിൽ നടത്തി. ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി.
Discussion about this post