ജിതിന് ജേക്കബ്-In Facebook
സഖാവ് തകര്‍ത്ത് അഭിനയിച്ചു എങ്കിലും തിരക്കഥ പാളിപ്പോയി.
ഫ്ലാറ്റ് ബ്രിട്ടാസിന്റെ തിരക്കഥ ആണോ അതോ CID മനോജിന്റെ ആണോ എന്നറിയില്ല. ഇമ്മാതിരി തറവേല കാണിക്കുമ്പോള്‍ ഓര്‍ക്കുക ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. പഴയ വിഡിയോകള്‍ എല്ലാം കുത്തിപ്പൊക്കാന്‍ വിദഗ്ധ ട്രോളര്മാര്മാര് ഒരുപാടുണ്ട് നാട്ടില്‍.
സംവിധായകന് അങ്ങനെ പറഞ്ഞതായി, അതായത് മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടില്ല എന്നത് SFI നേതാവിന്റെ വേര്‍ഷന്‍ ആണ്. SFI നേതാവിനോട് സംവിധായകന് അങ്ങനെ പറഞ്ഞു എന്ന് പറയുന്നത് SFI നേതാവ് തന്നെയാണ്.
സംഭവം നടന്നത് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ആണ്. ആദ്യം അന്വേഷിക്കേണ്ടത് SFI ക്കാരന് എങ്ങനെ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന് കിട്ടി എന്നതാണ്.
SFI നേതാവ് പറയുന്നത് അതേപടി വിശ്വസിക്കാന്‍ എല്ലാവരും പാര്‍ട്ടി അടിമകള്‍ അല്ല.
ഇവിടെ സംഭവം സിമ്പിള്‍, വാളയാര്‍ വിഷയം വഴിതിരിച്ചു വിടണം. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരെയെങ്കിലും വെട്ടികൊല്ലാറാണ് പതിവ്. ഇത്തവണ മാറ്റിപ്പിടിച്ചു. പക്ഷെ ചീറ്റിപ്പോയി.
നടന് സഖാവ് കമ്മ്യൂണിസ്റ്റ്കാരുടെ സ്ഥിരം സാധനമായ ‘ജാതി’ എടുത്തിട്ടു, കൂടെ പ്രാരബ്ദം, നിറം എന്നിവയും.
ഈ തിരക്കഥ വള്ളിപുള്ളി വിടാതെ വിഡിയോ ആക്കി പുറത്ത് വിട്ടത് നല്ല ഒന്നാംതരം അന്തംകമ്മി ആയ ഒരു കമ്മ്യൂണിസ്റ്റ് മാധ്യമ ഊളയാണ്. അപ്പോള്‍ തന്നെ മനസിലാക്കാം എന്താണ് ഇതിന്റെ യാഥാര്‍ഥ്യം എന്ന്. വിവാദം ഉണ്ടാക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ് ഈ സംഭവം.
ഉടന്‍ കാത്തിരുന്ന സൈബര്‍ സഖാക്കളും സുടാപ്പികളും സംവിധായകന്റെ പേജില്‍ പൂരപ്പാട്ട് പാടാന്‍ തുടങ്ങുന്നു.
സവര്‍ണ്ണ ജീര്‍ണത എന്നൊക്കെ പറഞ്ഞു വാളയാര്‍ വിഷയം പുറത്ത് വന്നപ്പോള്‍ മുതല്‍ ഒളിവില്‍ പോയ സാംസ്ക്കാരിക നായകള്‍ മാളത്തില്‍ നിന്നും പുറത്ത് വന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം പുരോഗമന SFI നേതാക്കള്‍ മേനോന്റെ ‘സവര്‍ണ്ണ മാടമ്പിത്തരത്തിനു’ മുന്നില്‍ കുനിഞ്ഞു നിന്നു കൊടുത്തു എന്നതാണ്. അവിടെയാണ് തിരക്കഥ പാളിയത്.
സംവിധായകന്റെ പ്രതികരണത്തില്‍ നിന്നും അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങളിലെ മുഖ്യ അഭിനേതാക്കളുടെ നിര നോക്കിയാലും അയാള്‍ക്ക് ജാതി ഭ്രാന്ത് ആണ് എന്ന ആരോപണം ശുദ്ധ അസംബന്ധം ആണ് എന്ന് പറയേണ്ടിവരും. പിന്നെ ഉല്ഘാടനത്തിനു ക്ഷണിച്ചപ്പോള്‍ ഡിമാന്‍ഡ് വെക്കുന്നതൊക്കെ സ്വാഭാവികം ആണ്, അതിന്റെ കാരണവും പുള്ളി പറയുന്നുണ്ട്.
ഇനി അടുത്ത രംഗം ഇപ്രകാരം ആണ്. വിഷയത്തില്‍ പിന്നോക്ക വിഭാഗം മന്ത്രി ഇടപെടും. മുഖ്യന് പുരോഗമന നവോത്ഥാന കേരളത്തില്‍ ഉണ്ടായ ജാതി ജീര്‍ണതയെ അപലപിച്ചു പോസ്റ്റിടും, ആകെ ജഗപൊഗ.
ഒരു നാലഞ്ചു ദിവസം കഴിയുമ്പോള്‍ എല്ലാം കോംപ്ലിമെന്റ് ആക്കും. നടന് സഖാവ് പറയും അത് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണ്, മേനോന് സാര്‍ രജനീകാന്തിനെക്കാള്‍ വലിയ മനസിന്റെ ഉടമയാണ് എന്നൊക്കെ.
അപ്പോഴേക്കും വേറെ തിരക്കഥക്കനുസരിച്ച് എന്തെങ്കിലും പുതിയ വിവാദം ഉണ്ടാക്കിയിരിക്കും.
പക്ഷെ ഇതൊന്നും കൊണ്ട് വാളയാര്‍ വിഷയം മായിക്കാമെന്നു കരുതരുത്. എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഢികളാക്കാന്‍ കഴിയില്ല. അതുകൊണ്ട് കുറേകൂടി നല്ല തിരക്കഥയുമായി വാ സഖാക്കളെ ..
https://www.facebook.com/jithinjacob.jacob/posts/2464705453599245
Discussion about this post