ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ശബരിമല മുന്നൊരുക്കം വൈകിയെന്നാരോപിച്ചാണ് പ്രതിഷേധം.
മണ്ഡലക്കാലം തുടങ്ങുന്നതിന് മുന്നോടിയായി എരുമേലിയില്‍ നടത്തിയ അവലോകന യോഗത്തില്‍ മന്ത്രി പങ്കെടുക്കാനെത്തിയപ്പോഴാണ് കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ എത്തിയത്. ആദ്യം യോഗം നടക്കുന്ന ഹാളിലും പിന്നീട് പുറത്തും മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു.തുടര്‍ന്ന് ഇവരെ പോലീസുകാര്‍ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Discussion about this post