ക്രിക്കറ്റില്‍ വ്യത്യസ്തമായ പല പുറത്താവലുകളും കണ്ടിട്ടുണ്ട് . എന്നാല്‍ ഇന്ത്യന്‍ താരം ജയദേവ് പുറത്തായത് രസകരമായ മറ്റൊരു രീതിയിലാണ്. ദേവ്ദര്‍ ട്രോഫിയിലാണ് അപൂര്‍വമായ ഈ പുറത്താവല്‍.
ഒരു ഷോട്ട് കളിച്ചിട്ട് തിരികെ ക്രീസിലേക്ക് തിരിച്ച് കയറാന്‍ മറന്നതാണ് ഇന്ത്യന്‍ താരത്തിന് വിനയായത്. എന്നാല്‍ ഈ പുറത്താകല്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒരു ഷോട്ട് കഴിഞ്ഞാല്‍ ക്രീസിലേക്ക് മടങ്ങാന്‍ ബാറ്റ്സ്മാന് മറക്കുമോ എന്നാണ് ഉനദ്ഘട്ട് റണ്‍ഔട്ട് ആരാധകര്‍ ചോദിക്കുന്നത്. ബിസിസിഐ ഈ പുറത്താകല്‍ അന്വേഷിക്കണമെന്നും ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
മത്സരത്തില്‍ ഇന്ത്യ എ ചെയ്സ് ചെയ്ത് ഇറങ്ങവെ 43ാം ഓവറിലായിരുന്നു സംഭവം.
— Kumar Sourav (@AdamDhoni1) October 31, 2019
കവറിലേക്ക് ഒരു ഷോട്ടടിച്ച ശേഷം ഉനദ്ഘട്ട് തിരികെ ക്രീസിലേക്ക് കയറിയില്ല. ഈ സമയം ഫീല്‍ഡര്‍ വിക്കറ്റ് കീപ്പറിന്റെ കൈകളിലേക്ക് പന്ത് എത്തിക്കുകയും സ്റ്റമ്പ് പിഴുതെടുക്കുകയും ചെയ്തു. ഈ സമയം പന്ത് എവിടെയാണ് കുത്തിയത് എന്ന് ക്രീസില്‍ നോക്കുകയായിരുന്നു ഉനദ്ഘട്ട്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി 50 ഓവറില്‍ ഉയര്‍ത്തിയത് 302 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ എ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് ഷഹബാസ് നദീമിന്റെ ഡെലിവറിയില്‍ ഉനദ്ഘട്ട് റണ്‍ഔട്ട് ആവുന്നത്.
Discussion about this post