ഡല്‍ഹി : സംസ്ഥാനം രൂപീകരിച്ച് രണ്ട് പതിറ്റാണ്ടിനിടെ നിരവധി ഭരണമാറ്റങ്ങള്‍ കണ്ട മണ്ണാണ് ജാര്‍ഖണ്ഡ്. ഇക്കാലയളവില്‍ മൂന്ന് തവണ രാഷ്ട്രപതി ഭരണത്തിനും സാക്ഷിയായി. ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിച്ചതിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പാണ്. വലിയ അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തലുകള്‍.
അനായാസ വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീമ്ടും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതും, ഹരിയാന മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും, ഉപതെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടാനായതും ബിജെപിയ്ക്ക് നേട്ടമാണ്. ഹരിയാനയിലേതു പോലെ നിറം മങ്ങിയ ജയം എന്നതിലേക്ക് കാര്യങ്ങള്‍ പോകാതെ ഇരിക്കാന്‍ ഏറെ ജാഗ്രതയിലാണ് ബിജെപി. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെല്ലാം നേരത്തെ അവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 14 ല്‍ 12 സീറ്റും നേടിയ ബിജെപി വികസനം ഉയര്‍ത്തിക്കാട്ടിയാണു വോട്ടു തേടുന്നത്.
ആകെയുള്ള 81 സീറ്റുകളില്‍ 37 എണ്ണമാണ് കഴിഞ്ഞ തവണ ബിജെപി സഖ്യത്തിന് ലഭിച്ചിരുന്നത്. ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനുമായി ചേര്‍ന്നുള്ള ബിജെപി സഖ്യത്തിന് 42 സീറ്റുകള്‍ സ്വന്തമാക്കാനായി.എജെഎസ്യുവുമായി ഇത്തവണയും സഖ്യമുണ്ട്.
കാലാവധി തികച്ച ആദ്യ മുഖ്യമന്ത്രിയെന്ന ഖ്യാതിയുമായാണു രഘുബര്‍ ദാസ് ബിജെപിയെ നയിക്കുന്നത്. ഗോത്രവര്‍ഗ ഭൂരിപക്ഷ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ഗോത്രവര്‍ഗക്കാരനല്ലാത്ത രഘുബര്‍ദാസിനെ ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം നിയോഗിച്ചതു നേട്ടമാകുമെന്നാണ് കണക്ക് കൂട്ടല്‍.
അപ്പുറത്ത് മഹാസഖ്യ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാവണമെന്നാണ് അവരുടെ ആവശ്യം. 81 സീറ്റുകളില്‍ പകുതിയിലേറെ ജെഎംഎം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് 25 ലേറെ സീറ്റുകളും ആര്‍ജെഡി 14 സീറ്റുകളും പ്രതീക്ഷിക്കുന്നു. ഇതിനിടെ ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ഒറ്റയ്ക്കു മ!ത്സരിക്കുമെന്നതും പ്രതിപക്ഷത്തിന് തിരിച്ചടിയാണ്.
ആകെ സീറ്റ് 81-ബിജെപി 37, ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് (എജെഎസ്യു)- 5, ജെഎംഎം 19 ,ജെവിഎം(പി) 8, കോണ്‍ഗ്രസ് 6, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില
Discussion about this post