ബരാമുളള ജില്ലയിലെ സോപൂർ നഗരത്തിൽ വച്ച് ലഷ്ക്വർ ഇ തൊയിബ തീവ്രവാദിയെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. ഇന്ത്യൻ സൈന്യത്തിന്റെ 22 രാഷ്ട്രീയ റൈഫിൾസിന്റെ സംയുക്ത സംഘം കശ്മീർ പോലീസുമായി ചേർന്ന് സോപൂരിലെ പ്രാന്ത പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ തീവ്രവാദി ഡാനിഷ് ചന്നയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ബരാമുളളയിൽ താമസിക്കുന്നുവെന്നാണ് നിഗമനം. കഴിഞ്ഞ 15 ദിവസത്തോളമായി തീവ്രവാദി ഈ പ്രദേശത്ത് സജീവമായിരുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്യുകയാണ്.കഴിഞ്ഞ ആഴ്ച മൂന്ന് ലക് ഷ്വർ ഇ തൊയിബ പ്രവർത്തകരെ മാഗം പ്രദേശത്ത് നിന്ന് സുരക്ഷ സേന അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് മൂന്ന് ഗ്രനേഡുകളും സുരക്ഷസേന കണ്ടെത്തിയിരുന്നു.
കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണ്ണറായി ഗിരീഷ് ചന്ദ്ര മർമു ചുമതലയേറ്റതിന് ശേഷം സുരക്ഷ സേന തീവ്രവാദ വിരുദ്ധ പ്രവർത്തനം ശക്തമാക്കി. ഷോപ്പിയാൻ ജില്ലയായ ജമ്മു കശ്മീരിൽ വെളളിയാഴ്ച ഒരു പരീക്ഷ കേന്ദ്രമായിരുന്ന സ്കൂളിന് തീയിട്ടിരുന്നു. വ്യാഴാഴ്ച കുൽഗ്രാമിൽ രണ്ട് വാഹനങ്ങൾ തീവ്രവാദികൾ തീ കൊളുത്തി. തീവ്രവാദികൾക്കെതിരെ ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്.
Discussion about this post