ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദ് എഫ് സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഉദ്ഘാടന മത്സരത്തിൽ എ ടി കെയ്ക്കെതിരെ നേടിയ മിന്നുന്ന ജയത്തിന് ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം പരജയമാണ് ഇത്.
34ആം മിനിട്ടിൽ സഹൽ സി മുഹമ്മദ് നൽകിയ പാസ് വലയിലെത്തിച്ച് കെ പി രാഹുൽ നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്സാണ് മത്സരത്തിലെ ആദ്യ ഗോൾ സ്വന്തമാക്കിയത്. എന്നാൽ 54ആം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ഗോളാക്കി മാർക്കോ സ്റ്റാങ്കോവിച്ചിലൂടെ ഹൈദരാബാദ് സമനില പിടിച്ചു. തുടർന്ന് വിജയത്തിനായി ഇരു ടീമുകളും ആവേശത്തോടെ പോരാടിയെങ്കിലും ഭാഗ്യം ഹൈദരാബാദിനൊപ്പം നിന്നു. 81ആം മിനിട്ടിൽ ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായ ഒരു ഷോട്ടിലൂടെ മാഴ്സലീഞ്ഞോ ഗോളാക്കി മാറ്റിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.
Discussion about this post