തിരുവനന്തപുരം: ‘മനസ്സിൽ ബാപ്പുജിയുമായി പുതിയ ഭാരതത്തിലേക്ക്‘ എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് മഹാത്മാ ഗാന്ധിയുടെ 150ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ബിജെപി നടത്തുന്ന ഗാന്ധിജി സങ്കല്പ് യാത്രയുടെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരൻ നാളെ ശിവഗിരി സന്ദർശിക്കും.
രാവിലെ 9 ന് ശിവഗിരിയിൽ ഗുരുദേവ സമാധിയിൽ പ്രാർത്ഥനയ്ക്കു ശേഷം ശാരദാക്ഷേത്രത്തിനു സമീപമുള്ള മഹാത്മാഗാന്ധിജിയും ശ്രീനാരായണഗുരുദേവനും കൂടികാഴ്ച നടത്തിയ മാവിൻ ചുവട്ടിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ആലിൻ ചുവട്ടിൽ തയ്യാറാക്കിയ വേദിയിൽ വച്ച് ഗാന്ധിയൻ ഗോപിനാഥൻ നായർ ഗാന്ധിജി സങ്കല്പയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും.
പിന്നീട് മട്ടിന്റെമൂട്, ആയൂർവേദാശുപത്രിമുക്ക്, പുത്തൻചന്ത, മരക്കടമുക്ക്, പാലച്ചിറ ,നരിക്കല്ല്, എന്നീ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 2 മണിക്ക് ഞെക്കാട് സ്കൂൾ ജംഗ്ഷനിൽ ജനസഭയിൽ പങ്കെടുത്ത ശേഷം ഞെക്കാട്, ചേന്നൻകോട്, പ്രസിഡന്റ് മുക്ക്, മാവിൻമൂട് എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളെ തുടർന്ന് 5.30ന് കല്ലമ്പലത്ത് പൊതുസമ്മേളനത്തോടെ യാത്ര സമാപിക്കും.
Discussion about this post