ഓഹരി വിപണിയിൽ ഇന്ന് തുടക്കത്തിൽ തന്നെ കുതിപ്പ്.തുടർച്ചയായി എട്ടാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകളിൽനേട്ടത്തോടെയാണ് തുടങ്ങിയത്.സെൻസെക്സ് 50 പോയന്റ് ഉയർന്നു. നിഫ്റ്റി 11,950 നിലവാരത്തിലുമെത്തി. യെസ് ബാങ്കിന്റെ ഓഹരി വില ഏഴു ശതമാനം ഉയർന്നു.
കോടീശ്വരനായ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻ വാല യെസ് ബാങ്കിന്റെ 1.3 കോടി ഓഹരികൾ വാങ്ങി. ഇതിനായി അദ്ദേഹം മുടക്കിയത് 87 കോടി രൂപയാണ്. ഒരു ഓഹരിക്ക് 67.1 രൂപ നിരക്കിലാണ് അദ്ദേഹം യെസ് ബാങ്കില്‍ നിക്ഷേപിച്ചത്.
ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, സിപ്ല, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, മാരുതി സുസുകി, റിലയൻസ്, ഒഎൻജിസി, എൻടിപിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
Discussion about this post