മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ തങ്ങൽ ബസാറിലുണ്ടായ സ്ഫോടനത്തില്‍ ആറു പേര്‍ക്ക് ഗുരുതര പരിക്ക്. അഞ്ച് പോലീസുകാര്‍ക്കും ഒരു സാധാരണക്കാരനുമാണ് പരിക്കേറ്റത്. തിരക്കേറിയ ചന്തയില്‍ ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സ്ഫോടനമുണ്ടായത്.
ശക്തിയേറിയ സ്ഫോടനമാണ് നടന്നത്. സ്ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നവര്ക്കാണ് പരിക്കേറ്റതെന്നും ചെറിയ പരിധിയില്‍ മാത്രമാണ് സ്ഫോടനം അപകടമുണ്ടാക്കിയതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സിറ്റി പോലീസ് സ്റ്റേഷന് 150 മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്നത്.
Discussion about this post