റെയിവെ പ്ലാറ്റ്ഫോമില്‍ പാട്ടുപാടി ജീവിതം തള്ളി നീക്കിയ റാണു മണ്ഡല്, ഒരൊറ്റ പാട്ടിലൂടെ ഇന്ന് എത്തി നില്‍ക്കുന്നത് ബോളിവുഡിലാണ്. ഇപ്പോഴിതാ റാണു മണ്ഡല് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധികയെ ശകാരിക്കുന്ന റാണുവിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്.
ആള്‍തിരക്കുള്ള ഒരു കടയില്‍ വച്ചാണ് ഈ സംഭവം ഉണ്ടായത്. ചുരുങ്ങിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായെത്തിയത്.
ഉപജീവനത്തിനായി റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് പാട്ടു പാടിയ റാണു മണ്ഡലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകന് ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു.
Discussion about this post