ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ബിജു മേനോന് ചിത്രമായ നാല്‍പ്പത്തിയൊന്നിലെ അയ്യപ്പ ഭക്തിഗാനത്തിന്റെ മേക്കിംഗ് വീഡിയൊ പുറത്ത്് വിട്ടു. സംഗീത സംവിധായകന് ബിജിപാലാണ് വീഡിയൊ യു ട്യൂബ് വഴി പുറത്ത് വിട്ടത്. അയ്യനയ്യനയ്യന്‍ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്, പാടിയിരിക്കുന്നത് ശരത്. ബിജിപാലാണ് സംഗീതം.
ലാല്‍ ജോസിന്റെ ഇരുപത്തി അഞ്ചാമത്തെ ചിത്രമാണ് നാല്‍പ്പത്തിയൊന്ന്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിമിഷ സജയനാണ് നായിക. നവംബര്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.ശരണം വിളിയോടെ തുടങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നിരുന്നു.
Discussion about this post