ഡല്‍ഹി: ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കലാപമുണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നോ എന്ന ചോദ്യമുയര്‍ത്തി സുപ്രീംകോടതി. കശ്മീരിന്റെ അമിതാധികാരം റദ്ദാക്കുകയും ജമ്മുകശ്മീരില്‍ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്രനീക്കത്തെ പിന്തുണച്ച് സുപ്രിം കോടതിയുടെ പരാമര്‍ശ. ഏത് സാഹചര്യത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചാലും അത് ആളുകളെ ബാധിക്കുമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്.
കശ്മീരില്‍ കലാപങ്ങളുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ജസ്റ്റിസ് ബി.ആര് ഗവായി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഭരണഘടനയുടെ 352ാം വകുപ്പുപ്രകാരം ഒരു സംസ്ഥാനം മുഴുവന്‍ അടച്ചൂപൂട്ടിയിടാന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാല്‍ മാത്രമേ സാധ്യമാകൂ എന്ന് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു. ഇതാകട്ടെ പാര്‍ലമന്റെിന്റെ വിലയിരുത്തലിന് വിധേയമാണ്. ഏത് വ്യവസ്ഥ പ്രകാരമാണ് കശ്മീരിലെ 70 ലക്ഷത്തിലേറെ മനുഷ്യരെ അടച്ചുപൂട്ടി ബന്ദികളാക്കിയതെന്നും സിബല്‍ ചോദിച്ചു.
ജമ്മുകശ്മീരിലെ മുഴുവന്‍ മനുഷ്യരെയും സംശയത്തില്‍ നിര്‍ത്തുന്നതാണ് നിയന്ത്രണങ്ങള്‍ എന്ന ദുര്‍ബലമായ വാദവും കപില്‍ സിബല്‍ ഉയര്‍ത്തി. നവംബര്‍ 14ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
Discussion about this post