ഉത്തരാഖണ്ഡിലെ 12 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഒമ്പത് എണ്ണവും നേടി ബിജെപിയുടെ കുതിപ്പ്. ബാഗേശ്വര്‍, ചമ്പാവത്ത്, നൈനിറ്റാള്‍, പിത്തോറഗ ്, ഉദംസിംഗ നഗര്‍, രുദ്രപ്രയാഗ്, ഡെറാഡൂണ്‍, തെഹ്രി, പോഡി എന്നിവിടങ്ങളില്‍ ബി.ജെ.പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ നേടി. ഇതില്‍ നാലിടത്തും എതിരില്ലാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
അല്‍മോറ, ഉത്തരകാഷി, ചമോലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് നേടി.
‘പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ചരിത്രപരമാണ്. പാര്‍ട്ടിയില്‍ വിശ്വാസം പ്രകടിപ്പിച്ചതിന് ഞങ്ങള്‍ വോട്ടര്‍മാരോട് നന്ദി രേഖപ്പെടുത്തുന്നു, അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുമെന്ന് ഞങ്ങള്‍ അവര്‍ക്ക് ഉറപ്പ് നല്കുന്നു. ‘ബിജെപി സംസ്ഥാന പ്രസിഡന്റ് അജയ് ഭട്ട് പറഞ്ഞു, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം സംസ്ഥാനത്തിന്റെ വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുമെന്നും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post