അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഭീകരര്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി പോലീസ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മൈന്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് പോലീസ് സൂചന നല്‍കുന്നത്. ഇത് സംബന്ധിച്ചുള്ള വീഡിയോ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.
ആക്രമണത്തിന് മൈന്‍ പാകുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന ദൃശ്യങ്ങള്‍ മഞ്ചിക്കണ്ടിയില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ അയച്ചുകൊടുത്തതാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം. ഇതാദ്യമായാണ് ഇത്തരത്തിലൊരു വീഡിയോ പൊലീസിന് കിട്ടുന്നത്.
ഛത്തീഡ്ഗഡില്‍ സൈനികള്‍ സഞ്ചരിക്കുന്ന വഴിയില്‍ മാവോയിസ്റ്റുകള്‍ മൈന്‍ പാകുന്നതിന്റെ ദൃശ്യങ്ങളാണിത്. എങ്ങിനെ വിജയകരമായി മൈനുകള്‍ പാകി സ്ഫോടനം നടത്താമെന്നതിന്റെ വിശദമായ വിവരണങ്ങളും ഈ ഈചിത്രീകരണത്തിലുണ്ട്. അട്ടപ്പാടി മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പില്‍ നിന്ന് കിട്ടിയവ യാണ് ഇതെന്ന് പോലീസ് പറയുന്നു.
വിവിധ സംസ്ഥാനങ്ങളിലെ സായുധ സംഘങ്ങള്‍ക്ക് മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റി അയച്ചുകൊടുക്കുന്ന ദൃശ്യങ്ങളാണിത്.
അതേസമയം ദൃശ്യങ്ങളിലെ മാവോയിസ്റ്റ് നേതാക്കളാരെന്ന് തിരിച്ചറിയാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്ക് സംസ്ഥാന പോലീസ് ഈ ദൃശ്യങ്ങള്‍ കൈമാറിക്കഴിഞ്ഞു.
Discussion about this post