പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ തെരഞ്ഞെടുപ്പ് കാലത്ത് ടൈം മാഗസിനില്‍ ലേഖനം എഴുതിയ ബ്രിട്ടീഷ് വംശജനായ ആതിഷ് അലി തസീറിന്റെ് വിദേശ പൗരനെന്ന പദവി ഇന്ത്യ റദ്ദാക്കി. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡും തസീറിന് നഷ്ടപ്പെടും. പാക്കിസ്ഥാന് വംശജനായ അതീഷ് അലി തസീറിന്റെ തന്റെ പിതാവ് ആരാണെന്ന വിശദാംശങ്ങള്‍ മറച്ചു വെച്ച വിവരം പുറത്തായിരുന്നു. പേഴ്സണ്‍ ഓഫ് ഒറിജിന്‍ ആണ് അദ്ദേഹം മറച്ചുവെച്ചതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ടൈം മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള തസീറിന്റെ വിമര്‍ശനാത്മക ലേഖനം വിവാദമുണ്ടാക്കിയിരുന്നു, അവാസ്തവവും, അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ നിരത്തിയുള്ള ലേഖനം തെരഞ്ഞെടുപ്പ് കാലത്ത് പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രതിപക്ഷം വിഷയം വലിയ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചെങ്കിലും ലേഖകന്റെ പാക് ബന്ധം ചൂണ്ടിക്കാട്ടി ബിജെപി തിരിച്ചടിക്കുകയായിരുന്നു.
മോദിക്കെതിരെ ലേഖനം എഴുതിയതിനെ തുടര്‍ന്നാണ് തസീറിന്റെ ഒസിഐ കാര്‍ഡ് അസാധുവാക്കിയതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. വിഷയത്തില്‍ തസീറിന് മറുപടിയോ എതിര്‍പ്പോ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചുവെന്ന് എംഎച്ച്എ വക്താവ് പറഞ്ഞു, എന്നാല്‍ അത്തരം ഒരു ശ്രമവും ഇയാള്‍ നടത്തിയിട്ടില്ലെന്നും മന്ത്രാലയം വക്താവ് പറഞ്ഞു.
"Govt. considers revoking Author Aatish Ali Tasser's OCI card after his Time article..", as reported by #ThePrint, is a complete misrepresentation and is devoid of any facts.
— Spokesperson, Ministry of Home Affairs (@PIBHomeAffairs) November 7, 2019
മന്ത്രാലയം അയച്ച നോട്ടിസിന് മറുപടി നല്‍കിയില്ലെന്നും വക്താവ് പറഞ്ഞു. 1955 ലെ പൗരത്വ നിയമപ്രകാരം ആതിഷ് അലി തസീര്‍ ഒസിഐ കാര്‍ഡ് കൈവശം വയ്ക്കാന്‍ യോഗ്യനല്ല. അദ്ദേഹം മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, താന്‍ എംഎച്ച്എയ്ക്ക് കത്തെഴുതിയതായും മറുപടി നല്കാന് ആവശ്യമായ സമയം അനുവദിച്ചില്ലെന്നും ആതിഷ് തസീര്‍ പറഞ്ഞു.
.
This is untrue. Here is the Consul General’s acknowledgment of my reply. I was given not the full 21 days, but rather 24 hours to reply. I’ve heard nothing from the ministry since. https://t.co/z7OtTaLLeO pic.twitter.com/t3LBWUtkdi
— Aatish Taseer (@AatishTaseer) November 7, 2019
അതേസമയം തസീറിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്തെത്തി. വിവരങ്ങള്‍ നല്കാന് സമയം അനുവദിച്ചുവെന്ന വക്താവിന്റ അവകാശവാദം വേദനാജനകമാണെന്ന് തരൂര്‍ പറയുന്നു.
It is painful to see an official spokesperson of our government making a false claim that is so easily disproved. It is even more painful that in our democracy such things happen: https://t.co/6OWLbHcKU3 Is our Govt so weak that it feels threatened by a journalist? @tavleen_singh https://t.co/lCPteIWQKG
— Shashi Tharoor (@ShashiTharoor) November 7, 2019
മോദി ഇന്ത്യയെ ഭിന്നിപ്പിക്കുന്ന തലവന്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Discussion about this post