രാജി പ്രഖ്യാപനത്തിന് ശേഷം ശിവസേനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവേന്ദ്ര ഫഡ്നാവിസ്
.ശിവസേനയ്ക്ക് താല്പര്യം പ്രതിപക്ഷത്തോടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുമായി ചര്‍ച്ച നടത്താതെ എന്‍സിപിയുമായി ചര്‍ച്ച നടത്തിയതിനാണ് വിമര്‍ശം.
ഉദ്ധവ് താക്കറെയെ കാണാനും ശ്രമിച്ചു, ഫോണ്‍ പോലും എടുത്തില്ല. മുഖ്യമന്ത്രി പദം പങ്കിടുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നില്ല. ശിവസേന പലവട്ടം അപമാനിച്ചു, സേനയുടെ പ്രകോപനം അംഗീകരിക്കില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
അതിനിടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയനീക്കങ്ങള്‍ തുടരുകയാണ്. സഞ്ജയ് റാവുത്ത് വീണ്ടും ശരദ് പവാറിന്റെ വീട്ടിലെത്തി. നവംബര്‍ 15 വരെ റിസോര്‍ട്ടില്‍ തുടരാന്‍ എംഎല്‍എമാരോട് ശിവസേന ആവശ്യപ്പെട്ടു.
Discussion about this post