ഡല്‍ഹി: മറ്റൊന്നിനെയും ബാധിക്കാതെ രണ്ടായിരം രൂപാ നോട്ടുകള്‍ അസാധുവാക്കാന്‍ സാധിക്കുമെന്നും അത് വളരെ എളുപ്പമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്.രണ്ടായിരം രൂപാ നോട്ടുകളുടെ നല്ലൊരു ഭാഗവും ഇപ്പോള്‍ വിപണിയില്‍ ഇല്ലെന്നും അവ പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും ഈ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ ഈ പ്രക്രിയ നിര്‍വഹിക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
‘നോട്ടിന്റെ മൂല്യം കണക്കാക്കുമ്പോള്‍ വിപണിയില്‍ പ്രചാരത്തിലുള്ള ആകെ നോട്ടുകളുടെ മൂന്നില്‍ ഒരു ഭാഗം രണ്ടായിരം രൂപ നോട്ടുകളാണ്. എന്നാല്‍ ഈ രണ്ടായിരം രൂപാ നോട്ടുകളുടെ നല്ലൊരു ഭാഗവും ഇപ്പോള്‍ വിപണിയിലില്ല. അത് പൂഴ്ത്തിവെച്ചിരിക്കുകയാണ്.’ ഗാര്‍ഗ് പറഞ്ഞു.കഴിഞ്ഞ മാസമാണ് ഇദ്ദേഹം ധനകാര്യ മന്ത്രാലയത്തില്‍ നിന്നും സ്വയം വിരമിച്ചത്.
ധനമന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനും ധനകാര്യ സെക്രട്ടറിയും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ വകുപ്പിന്റെ മേധാവിയുമായിരുന്നു ഗാര്‍ഗ്. സാമ്പത്തിക കാര്യ സെക്രട്ടറി എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനനയം, റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയുടെ തലവനുമായിരുന്നു ഗാര്‍ഗ്. കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന് പിന്നിലെ മുഖ്യകരങ്ങളും അദ്ദേഹത്തിന്റേതായിരുന്നു.
നേരത്തെ രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് ആര് ബി ഐ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് ഉദ്ദേശമില്ലെന്നു ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.
Discussion about this post