ഡല്‍ഹി:അയോധ്യാ കേസിന്റെ വിധി ശനിയാഴ്ച സുപ്രീം കോടതി പ്രഖ്യാപിക്കും.ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക.നാളെ അവധി ദിവസമായിരുന്നിട്ടും നിര്‍ണായകമായ വിധി പ്രസ്താവിക്കാന്‍ തീരുമാനിക്കുകയായിരുന്നു..
അല്പസമയം മുമ്പാണ് ഇതുസംബന്ധിച്ച വിവരം സുപ്രീം കോടതി രജിസ്ട്രാറില്‍ നിന്ന് പുറത്തുവന്നത്.
Supreme Court to deliver verdict on Ayodhya matter tomorrow. pic.twitter.com/mfb3hzTNSq
— ANI (@ANI) November 8, 2019
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. കനത്ത സുരക്ഷയാണ് സുപ്രീംകോടതിയിലും ഡല്‍ഹിയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിധി വരാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ സുരക്ഷ ക്രമീകരണങ്ങള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിലയിരുത്തി.സാഹചര്യം വിലയിരുത്താന്‍ വേണ്ടി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ അദ്ദേഹം വിളിച്ചു വരുത്തിയിരുന്നു.
പോലീസ് സേനക്ക് പുറമെ നിരവധി കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളേയും ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. 300 ലേറെ സ്കൂളുകളിലായാണ് കേന്ദ്രസേനയെ താമസിപ്പിച്ചിരിക്കുന്നത്.
അയോധ്യയില്‍ 20 താല്‍ക്കാലിക ജയിലുകളും സജ്ജീകരിച്ചിട്ടുണ്ട്. ചുവപ്പ്, മഞ്ഞ, പച്ച, ബ്ലൂ എന്നിങ്ങനെ അയോധ്യ ജില്ലയെ നാല് സോണുകളിലാക്കിയാണ് സുരക്ഷാക്രമീകരണം. ചുവപ്പ്, മഞ്ഞ സോണുകളില്‍ സിആര്പിഎപിനായിരിക്കും സുരക്ഷാ ചുമതല, മറ്റ് രണ്ട് സോണുകളില്‍ യുപി പോലീസ് സുരക്ഷയൊരുക്കും. തര്‍ക്കസ്ഥലം ഉള്‍പ്പെടെ അയോധ്യക്ക് അഞ്ചു മൈല്‍ ചുറ്റളവിലാണ് ചുവപ്പ്, മഞ്ഞ സോണുകള്‍. സാമൂഹ്യമാധ്യമങ്ങളിലും പോലീസിന്റെ ശ്കമായ നിരീക്ഷണമുണ്ട്.
സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പൊതു നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശിലും മറ്റിടങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള അശാന്തിയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങള്‍ സംസ്ഥാനങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. വിധിയുടെ സ്വഭാവമനുസരിച്ച് അസംതൃപ്തരായ കക്ഷികള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദേശമാണ് ബിജെപി നല്‍കിയിരിക്കുന്നത്. വിധി പുറപ്പെടുവിച്ച ശേഷം പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ബിജെപി നിര്‍ദേശം നല്കി. വിധിപ്രസ്താവത്തിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രതികരണങ്ങള്‍ പുറത്തുവരുന്നതുവരെ ആരും പ്രസ്താവന നടത്തരുതെന്ന് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കാന് പാര്‍ട്ടി മേഖലാ യോഗങ്ങള്‍ നടത്തിയിരുന്നു.
Discussion about this post