സുപ്രിം കോടതി വിധിയോടുള്ള പ്രതികരണങ്ങള്‍ സമാധാനവും ഐക്യവും മതനിരപേക്ഷതയും സരക്ഷിക്കുന്നതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമാധാനം കാത്ത് സൂക്ഷിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പോലിസ് ജാഗ്രത പാലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്തചൊരിച്ചിലും കലാപവും ഉണ്ടാക്കിയ പ്രശ്നത്തിലാണ് സുപ്രിം കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് തകര്‍ത്തത് തെറ്റെന്ന് സുപ്രിം കോടതി പറഞ്ഞിരിക്കുന്നു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങള്‍ക്കാണ് തീര്‍പ്പുണ്ടായിരിക്കുന്നത്. വിധി വിഘാതമായി എന്ന് കരുതുന്നവരുണ്ടാകാം, തങ്ങളുടെ അവകാശമാണ് സ്ഥാപിക്കപ്പെട്ടത് എന്ന് വിചാരിക്കുന്നവരുണ്ട്. രണ്ട് കൂട്ടരും സമാധാനം കാത്ത് സൂക്ഷിക്കണം എന്ന ചിന്തയോടെ പ്രതികരിക്കണം. ജനങ്ങളുടെ സമാധാനം തര്‍ക്കുന്ന ഒന്നും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ പ്രതികരണങ്ങള്‍ കോടതി ഉത്തരവിന്റെ വിശാംശങ്ങള്‍ പുറത്ത് വന്ന ശേഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post