തിരുവനന്തപുരം: അയോധ്യാ വിധിയെ പരോക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക് പോസ്റ്റിട്ട് എം സ്വരാജ് എംഎല്‍എയ്ക്കെതിരെ പോലിസില്‍ പരാതി. സ്വരാജിന്റെ കുറിപ്പ് വിദ്വേഷവും സ്പര്‍ദ്ദയും ഉണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ കെപി പ്രകാശ് ബാബുവാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്.
സ്വരാജിന്റെ ഫേസ്ബുക് സ്കീന് ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്. പോലീസ് നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതി നല്കിയ ശേഷം പ്രകാശ് ബാബു പറഞ്ഞു
ഇതിനിടെ ജനപ്രതിനിധിയായിരക്കെ എം സ്വരാജ് നടത്തിയ പ്രസ്താവന എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന ആരോപണം സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നു. വലിയ പ്രതിഷേധമാണ് സ്വരാജിന്റെ പോസ്റ്റിനെതിരെ ഉയരുന്നത്.
Discussion about this post