ഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നതാണ് നയമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. സുപ്രീംകോടതി വിധിയുടെ ഖ്യാതി ഏതെങ്കിലും വ്യക്തിക്കോ പാര്‍ട്ടിക്കോ സമുദായത്തിനോ അല്ലെന്നും കോടതിവിധി എല്ലാ വിഭാഗങ്ങളും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ കേസിലെ സുപ്രീംകോടതി വിധി ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭഗവന്‍ ശ്രീരാമന് ത്യാഗമാണ്, കരുണയാണ്, പ്രേമമാണ്, സദാചാരമാണ്, സദ്ഭാവനയാണ്, എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരാണ്. ഭഗവാന് ശ്രീരാമന്റെ പേര് രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിക്കുന്ന വ്യക്തികളും പാര്‍ട്ടികളും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, ഇന്നത്തെ വിധിയോടെ സുപ്രീംകോടതി അതിനുള്ള അവസരങ്ങള്‍ ഇല്ലാതാക്കിയിരിക്കുന്നു. എല്ലാവിഭാഗങ്ങളിലെയും ജനങ്ങളോട് രാജ്യത്തിന്റെ മതേതര മൂല്യങ്ങളും ബഹുസ്വര മനോഭാവവും കാത്തുസൂക്ഷിക്കാനും സമാധാനം പുലര്‍ത്താനും അഭ്യര്‍ത്ഥിക്കുന്നു. കാലങ്ങളായി നമ്മുടെ രാജ്യം പുലര്‍ത്തിപ്പോന്ന പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കണമെന്നും സുര്‍ജേവാല പറഞ്ഞു.
വിധിയെ സ്വാഗതം ചെയ്ത് രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു. കോടതി വിധിയെ മാനിക്കുന്നതിനൊപ്പം എല്ലാവരും പരസ്പര ഐക്യ നിലനിര്‍ത്തണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
Discussion about this post