അയോദ്ധ്യ ഭൂമി തര്‍ക്കക്കേസിലെ സുപ്രീംകോടതിയുടെ ഇന്ത്യയുടെ സമൂഹ്യ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പുതിയ ഇന്ത്യയ്ക്ക് തുടക്കമായി. പുതിയ ഇന്ത്യയില്‍ ഭയത്തിനും, വെറുപ്പിനും നിഷേധാത്മകതയ്ക്കും ഇനി സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. രാമജന്മഭൂമി വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
‘സുപ്രീം കോടതി വിധി പുതിയ പ്രഭാതം കൊണ്ടുവന്നു, ഇനി അടുത്ത തലമുറ പുതിയ ഇന്ത്യയെ നിര്‍മ്മിക്കും.’-അദ്ദേഹം പറഞ്ഞു.
”ഇന്ന് നവംബര്‍ ഒന്ന് ആണ്. ബര്‍ലിന്‍ മതില് തകര്‍ത്ത ദിവസം. ഇന്ന് കര്‍താര്‍പൂര്‍ ഇടനാഴിയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇപ്പോള്‍ അയോധ്യവിധിയും വന്നതോടെ ഈ തിയതി ചരിത്രം എന്നും ഓര്മ്മിപ്പിക്കപ്പെടുന്നതായി മാറി. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ചരിത്രദിനമാണ് ഇന്ന്. അയോധ്യക്കേസില്ഏകകണ്ഠമായ വിധി വന്നത് ഏറെ സന്തോഷകരം. ഇത് ഭാരതത്തിന്റെ പാരമ്പര്യത്തെ ഉയര്‍ത്തിപിടിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
My address to the nation. https://t.co/xeMEuOyun0
— Narendra Modi (@narendramodi) November 9, 2019
ശക്തമായ ജനാധിപത്യ ബോധത്തിന്റെ പ്രതിഫലനമാണ് ഈ വിധി. വിധി ജുഡീഷ്യറിയുടെ സുതാര്യത ഉറപ്പാക്കുന്നു.കോടതിയും ജഡ്ജിമാരും അഭിനന്ദനം അര്‍ഹിക്കുന്നു. സംയമനം പാലിച്ച എല്ലാ സമുദായങ്ങളും അഭിന്ദനം അര്‍ഹിക്കുന്നു. സങ്കീര്‍ണമായ പല വിഷയങ്ങള്‍ക്കും നീതിയുടെ പരിഹാരം ഉണ്ടെന്ന് അയോധ്യ വിധി വ്യക്തമാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post