കോഴിക്കോട്: തമിഴ്നാടിനെതിരെ വമ്പൻ ജയവുമായി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. കോഴിക്കോട് കേർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന യോഗ്യതാ മത്സരത്തിൽ മറുപടിയില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം.
ഇരുപത്തിനാലാം മിനിറ്റിൽ വിഷ്ണുവാണ് കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. ജിജോയുടെ പാസിൽ നിന്നായിരുന്നു ഗോൾ. മുപ്പത്തിമൂന്നാം മിനിറ്റിലും 45ആം മിനിട്ടിലും ജിതൻ കേരളത്തിന് വേണ്ടി സ്കോർ ചെയ്തു. 83ആം മിനിട്ടിൽ മൗസുഫും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ ജിജോയും ഇഞ്ചുറി ടൈമിന്റെ നാലാം മിനിട്ടിൽ എമിലും തമിഴ്നാടിന്റെ വലയിൽ പന്തെത്തിച്ചതോടെ ഒരു വർഷത്തെ ഇടവേളക്ക് ശേഷം കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടി.
നേരത്തെ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ച് ഗോളിന് കേരളം തകർത്തിരുന്നു.
Discussion about this post