ഗൾഫ് രാജ്യങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിൽ റോഡുകളും പ്രധാന ഷോപ്പിങ് മാളുകളുമെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതത്തെ സാരമായി ബാധിച്ചു. യുഎഇയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുകയാണ്. ഇത് വിമാന സർവ്വീസുകളേയും ബാധിച്ചു.
ദുബായ് മാളിനുള്ളിൽ വെള്ളം നിറഞ്ഞ നിലയിലാണ്. ചില ഷോപ്പുകൾക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്. മുകൾഭാഗത്തു നിന്നുള്ള ചോർച്ച വഴിയാണ് മഴവെള്ളം അകത്തേക്ക് കയറിയത്. ഇത് തടയാൻ കഠിന പ്രയത്നത്തിലാണ് മാളിലെ ജീവനക്കാർ. മാളിനുള്ളിലെ വെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
സന്ദർശകർ പകർത്തിയ വീഡിയൊ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വെള്ളത്തിൽ നിൽക്കുന്ന കസ്റ്റമേഴ്സിനേയും വെള്ളം നീക്കം ചെയ്യാൻ ശ്രമിക്കുന്ന ജീവനക്കാരെയും വീഡിയൊയിൽ കാണാം. ദുബായിലെ പല റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗതാഗതത്തേയും സാരമായി ബാധിച്ചു.
Discussion about this post