കേരളത്തെ നടുക്കിയ വാളയാര്‍ നിതി നിഷേധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പാലക്കാട് പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും പെണ്‍കുട്ടികളുടെ മരണമുള്‍പ്പെടെ സി ബി ഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. കേസ് അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും പെണ്‍കുട്ടികളുടെ കുടുംബം ആരോപിക്കുന്നു. കേസില്‍ സാക്ഷ്യപ്പെടുത്തിയ വിധിപ്പകര്‍പ്പ് ലഭിച്ചതോടെയാണ് കുടുംബം നിയമനടപടികളിലേക്ക് നീങ്ങുന്നത്.
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മതാപിതാക്കളുടെ പുതിയ നീക്കം.അതേസമയം വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. പോക്സോ കോടതിയുടെ വിധി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ കേസ് പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കോ, സര്‍ക്കാരിനോ പോക്സോ കോടതി വിധി ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കാമെന്ന് ഹൈക്കോടതി ചൂണ്ടികാട്ടുകയും ചെയ്തിരുന്നു.
Discussion about this post