കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഫലം കാണുന്നു. ഇതിന്റെ ഫലമായി വിദേശ നിക്ഷേപം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വന്‍ വിദേശനിക്ഷേപമാണ് ഒഴുകിയെത്തുന്നത്. നവംബറിലെ ആദ്യ ആഴ്ചയില്‍ തന്നെ 12,000 കോടി രൂപയുടെ നിക്ഷേപം മൂലധന വിപണിയിലേക്ക് എത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങളെ സംബന്ധിച്ച് ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇക്വിറ്റികളിലേക്ക് നിക്ഷേപമായി 6,433.8 കോടി രൂപ എത്തി. ഡെബിറ്റ് വിഭാഗത്തില്‍ 5,673.87 കോടി രൂപയും എത്തി. ഈ മാസം ഒന്ന് മുതല്‍ ഒന്‍പത് വരെയുളള കണക്കുകളനുസരിച്ചാണിത്. മൊത്തത്തില്‍ നിക്ഷേപമായി ഇന്ത്യന്‍ മൂലധന വിപണിയില്‍ എത്തിയത് 12,107.67 കോടി രൂപയാണ്.
ഒക്ടോബറില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരില്‍ നിന്ന് ആകെ 16,464.6 കോടി രൂപയായിരുന്നു എത്തിയത്.സെപ്റ്റംബറില്‍ ഇത് വെറും 6,557.8 കോടിയായിരുന്നു. ആദ്യ ആഴ്ച വിദേശ നിക്ഷേപത്തിലുണ്ടായ ഈ വന്‍ കുതിച്ചുകയറ്റം ശുഭസൂചനയായിട്ടാണ് മൂലധന വിപണി കാണുന്നത്..
Discussion about this post