താന്‍ പുതുതായി കണ്ടെത്തിയ ചിലന്തി വര്‍ഗത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ പേരു നല്കി അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ യുവ ഗവേഷകന്.
ഗുജറാത്ത് എക്കോളജിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷനിലെ ജൂനിയര്‍ റിസര്‍ച്ചറായ ധ്രുവ് പ്രജാപതിയാണ് താന്‍ കണ്ടെത്തിയ പുതിയ ചിലന്തി വര്ഗത്തിലൊന്നിന് സച്ചിന്റെ പേരു നല്‍കിയത്.
ചിലന്തികളുടെ വര്‍ഗീകരണ ശാസ്ത്രത്തില്‍ (സ്പൈഡര്‍ ടാക്സോണമി) പി.എച്ച്.ഡി ചെയ്യുന്ന ധ്രുവ് പുതുതായി രണ്ട് ചിലന്തി വര്‍ഗങ്ങളെയാണ് കണ്ടെത്തിയത്. ഇതിലൊന്നിനാണ് ‘മരെന്‍ഗോ സച്ചിന് തെണ്ടുല്‍ക്കര്‍’ എന്ന് അദ്ദേഹം പേരിട്ടത്. തന്റെ ഇഷ്ടതാരമായതിനാലാണ് ഇത്തരത്തില്‍ അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചതെന്ന് ധ്രുവ് പറയുന്നു.
Discussion about this post