അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ മുസ്ലിം ലീഗ് നിലപാട് നിർഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. അയോധ്യ കേസിലെ കോടതി വിധിയില്‍ മുസ്ലീങ്ങൾ അങ്ങേയറ്റം നിരാശരാണെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് ലീഗ് നിലപാട് നിർഭാഗ്യകരമാണെന്ന അഭിപ്രായപ്രകടനവുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ലീഗിന്റെ ഈ നിലപാട് ശിഹാബ് തങ്ങൾ പൊറുക്കില്ലെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
‘അയോധ്യ വിഷയത്തില്‍ ലീഗ് നിലപാടിനോട് അനുകൂലമാണോ കോൺഗ്രസ് ? കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
Discussion about this post