സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമ ബന്ദ്. സിനിമ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സംഘടനകളുടെ ബന്ദ്.
സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിൻവലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നികുതിയിളവ് നൽകാനാവില്ല. അഞ്ച് ശതമാനം നികുതിക്കുമേൽ ജി എസ് ടി ഏർപ്പെടുത്താനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സിൽ അംഗീകരിച്ചിരുന്നുവെന്നും, ആകെ നികുതി 18 ശതമാനത്തിനു മുകളിൽ പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സെപ്റ്റംബർ ഒന്ന് മുതൽ സിനിമാ ടിക്കറ്റുകളിൽ വിനോദ നികുതി കൂടി ഉൾപ്പെടുത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.വിനോദ നികുതി ചുമത്താനുള്ള അധികാരം സർക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങൾക്കാണെന്ന വാദം അംഗീകരിച്ചാണ് ഉത്തരവിന് താത്കാലിക സ്റ്റേ നൽകിയത്. 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനവും വിനോദ നികുതി ചുമത്താനായിരുന്നു തീരുമാനം
Discussion about this post