ലഷ്ക്വർ ഇ തൊയ്ബ തീവ്രവാദിയെ വധിച്ച് ഇന്ത്യൻ സൈന്യം. ജമ്മുകശ്മീരിലെ ഗാൻഡർബാൽ ജില്ലയിൽ നടന്ന ഏറ്റമുട്ടലിൽ ഒരു ജവാന് പരിക്കേറ്റു. ഖാലിദ് ഏലിയാസ് ജിബ്രാനാണ് കൊല്ലപ്പെട്ട തീവ്രവാദിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റമുട്ടലിൽ ജവാന് പരിക്കേറ്റു.
വെടിവയ്പിൽ പാക്കിസ്ഥാൻ ആസ്ഥാനമായുളള ലഷ് കർ ഇ തൊയ്ബ തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റജവാന് വിദഗ്ദ ചികിത്സ നൽകിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിൽ തിങ്കളാഴ്ച സുരക്ഷ സേനയുമായുളള ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.
Discussion about this post