യുഎപിഎ ചുമത്തപ്പെട്ട സിപിഎം പ്രവർത്തകരെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഉച്ചക്ക് ഒരു മണിക്ക് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ ജാമ്യഹർജി നിലനിൽക്കുന്നതിനാൽ കസ്റ്റഡി നൽകരുതെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. അതിനിടെ ജയിലിൽ വെച്ചു പനി പിടിച്ച താഹ ഫസലിനെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുവന്നു.
Discussion about this post