മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ സംബന്ധിച്ച നിലപാടില്‍ നിന്ന് സർക്കാർ പിന്നോട്ട് പോയതിൽ പ്രതിഷേധമുണ്ടെന്ന് പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബ്. സർക്കാർ ഒപ്പമുണ്ടോയെന്ന് അറിയില്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടി മാത്രമാണ്. പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും അലൻ ഷുഹൈബ് മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം കുറ്റവാളിയാണെന്ന് സമ്മതിച്ചിട്ടില്ലെന്ന് താഹയും പറഞ്ഞു.
അലന് ഷുഹൈബിനെയും താഹ ഫസലിനെയും ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജയില്‍ വാര്ഡന്മാര് മോശമായി പെരുമാറുന്നെന്ന അലന്റെ പരാതി രേഖപ്പെടുത്തിയ ശേഷമാണ് അലനെ കസ്റ്റഡിയില്‍ വിട്ടത്.അതിനിടെ ജയിലിൽ വെച്ചു പനി പിടിച്ച താഹ ഫസലിനെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുവന്നു.
Discussion about this post