ജിതിന് ജേക്കബ്- in facebook
സ്വാമി ശരണം ??
ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആചാരങ്ങള്‍ക്കെതിരെയും വിശ്വാസങ്ങള്‍ക്കെതിരെയും ഉണ്ടായ 2018 സെപ്റ്റംബറിലെ സുപ്രീം കോടതി വിധിയേക്കാളും കോടിക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചത് ആ വിധി നടപ്പിലാക്കാന്‍ ഭരണകൂടം കാട്ടിക്കൂട്ടിയ വ്യഗ്രതയാണ്.
നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന വിശ്വാസങ്ങളെ ഒരു ദിവസം കൊണ്ടു മാറി ചിന്തിക്കാന്‍ ആര്‍ക്കാണ് കഴിയുക? ലോകത്തിലെ എല്ലാ വിശ്വാസങ്ങളെയും ഇരുകൈകളും നീട്ടി സ്വീകരിച്ച ഒരു സമൂഹമാണ് ക്രൂരമായി വേട്ടയാടപ്പെട്ടത്.
അവര്‍ക്ക് പിന്തുണ ആയി നില്‍ക്കേണ്ട മറ്റു മതവിഭാഗങ്ങള്‍ മൗനം പാലിച്ചത് കൊടിയ വഞ്ചന ആണ്. കാരണം ഒരുകാലത്ത് ഇപ്പോള്‍ വേട്ടയാടപ്പെട്ട ഈ സമൂഹം കാരണമാണ് തങ്ങള്‍ക്ക് ഈ ഭാരതത്തില്‍ വിദേശത്ത് നിന്ന് രൂപം കൊണ്ട മതവിശ്വാസവും ആചാരവും പാലിച്ചു ജീവിക്കാനായത് എന്ന കാര്യം അവര്‍ മറന്നു.
വിശ്വാസപരവും വൈകാരികവുമായ ഒരു വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയും, കോടതി വിധിയെക്കുറിച്ചു വിശ്വാസികളെ മനസിലാക്കിച്ചും എല്ലാം വിശ്വാസികള്‍ക്കൊപ്പം നില്‍ക്കേണ്ട ഭരണകൂടം വിശ്വാസികളെ ശത്രുപക്ഷത്ത് നിര്‍ത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ ആണ് ശ്രമിച്ചത്.
മറ്റു മതങ്ങളിലെ വിശ്വാസങ്ങള്‍ക്കെതിരെ ഉണ്ടായ കോടതി വിധി നടപ്പാക്കാതെ സാമൂഹിക പ്രത്യാഘാതവും മറ്റും പഠിക്കാനും ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാനും നിന്ന ഭരണകൂടം ശബരിമല വിധി നടപ്പാക്കാന്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു.
വോട്ട് ബാങ്ക് അല്ല എന്നത് കൊണ്ട് പ്രതികാരദാഹത്തോടെ അവരെ വേട്ടയാടി. നാമജപം നടത്തിയ വിശ്വാസികളെ തീവ്രവാദികള്‍ ആക്കി കമ്മ്യൂണിസ്റ്റ് മാധ്യമ ക്രിമിനലുകള്‍ ചിത്രീകരിച്ചു.
പള്ളിക്കേസുകളില്‍ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ചവരെ വിശ്വാസികളായും ശബരിമല കേസില്‍ പ്രതിഷേധിച്ചവരെ ക്രിമിനലുകളായും കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാധ്യമങ്ങള്‍ മുദ്രകുത്തി.
നാമജപവുമായി ഇറങ്ങിയ സ്ത്രീകളെയും കുട്ടികളെയും അടക്കം ആക്ഷേപിച്ചു. നൂറുകണക്കിന് വിശ്വാസികളെ ജയിലില്‍ അടച്ചു.
വിശ്വാസിയായ ഒരു സുഹൃത്ത് മാനസീക സമ്മര്‍ദ്ദം താങ്ങാനാകാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ഇന്നും അദ്ദേഹം മരുന്നു കഴിക്കുന്നു. കോടതി വിധി ഉള്‍ക്കൊള്ളാന്‍ കുറച്ച് സാവകാശം നല്കാമായിരുന്നില്ലേ എന്ന അദ്ദേഹത്തിന്റെ ചോദ്യം ആണ് ജാതിമത ഭേദമന്യേ എല്ലാവര്ക്കും ഭരണകൂടത്തോട് ചോദിക്കാനുള്ളത്.
RSS ന്റെ പിന്തുണയോടൊപ്പം വിശ്വാസ സംരക്ഷണത്തിനായി ജോലി പോലും ഉപേക്ഷിച്ചു രംഗത്തിറങ്ങിയ ആയിരങ്ങള്‍ ഉണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന എത്രയോ ആളുകള്‍ നാമജപ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ തന്നെ നാട്ടിലെത്തി..
പോലീസിന്റെയും മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെയും ഭരണകൂടത്തിന്റെയും വേട്ടയാടലിലും വിശ്വാസം മുറുകെ പിടിച്ചു അവര്‍ പോരാടിയപ്പോള്‍ അത് ചരിത്രമായി.
സ്ത്രീ വിവേചനം അല്ല ശബരിമലയിലേത് എന്നത് സഖാക്കള്‍ക്കും അറിയാത്തതല്ല. പക്ഷെ ന്യൂനപക്ഷ വോട്ട് ബാങ്ക് കൂടുതല്‍ ഉറപ്പിക്കാന്‍ ഭൂരിപക്ഷ സമുദായം പ്രതിഷേധവുമായി രംഗത്തിറങ്ങിയാലേ പറ്റൂ എന്നതായിരുന്നു ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ചു മുതലെടുക്കുന്ന സഖാക്കളുടെ തന്ത്രം.
കഴിഞ്ഞ ആഴ്ച്ച ഉണ്ടായ അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ നോക്കിയ സഖാക്കള്‍ ഈ വിധിയുടെ പേരിലും മുതലെടുപ്പിന് ഇറങ്ങും.
കേരളത്തിലെ മാധ്യമ സഖാക്കള്‍ തമിഴ്നാട്ടില്‍ പോയി മനീതി സംഘത്തെ ഇത്തവണയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു എന്ന തമിഴ്!നാട് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത് ഓര്‍ക്കണം.
പഴയ വിധി പുനഃപരിശോധിക്കും പക്ഷെ പഴയ വിധിക്ക് സ്റ്റേ ഇല്ല എന്നതില്‍ വിശ്വാസികള്‍ നിരാശരാകേണ്ട. ശരിക്കും ഇതുമൊരു പരീക്ഷണം ആണ്. വിശ്വാസികള്‍ക്കല്ല, ഭരണകൂടത്തിന് !
ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ കുടുങ്ങിയത് വിശ്വാസികളെ വേട്ടയാടിയ ഭരണകൂടം ആണ്.
റിവ്യൂ ഹര്‍ജികള്‍ പരിഗണനക്ക് പോലും എടുക്കാതെ തള്ളും എന്ന് കരുതിയിടത്ത് ഇങ്ങനെ ഒരു അത്ഭുതം സംഭവിച്ചു എങ്കില്‍ അവസാന വിധിയിലും ഉണ്ടാകുക മറ്റൊന്നാകില്ല എന്നുറപ്പ്.
https://www.facebook.com/jithinjacob.jacob/posts/2491265684276555
Discussion about this post