സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ദർബാർ എന്ന ചിത്രത്തിന്റെ ആദ്യ മോഷൻ ടീസർ പുറത്ത് വന്നിരുന്നു. മോഹൻലാൽ, സൽമാൻ ഖാൻ, കമൽ ഹാസൻ, മഹേഷ് ബാബു എന്നിവർ ചേർന്നാണ് ആ മോഷൻ ടീസർ റിലീസ് ചെയ്തത്. ടീസർ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഇടയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു.
ഇപ്പോഴിതാ ആ മോഷൻ ടീസർ മ്യൂസിക് ഉപയോഗിച്ച് ഉണ്ടാക്കിയ ദർബാർ മോഹൻലാൽ വേർഷൻ ഫാൻ മേഡ് ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മോഹൻലാലിൻറെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലുസിഫെറിലെ വീഡിയോസ് ഉപയോഗിച്ചാണ് ഈ ദർബാർ മോഹൻലാൽ വേർഷൻ ടീസർ ഉണ്ടാക്കിയിരിക്കുന്നത്.
ആർ സി എം പ്രോമോ ആൻഡ് റീമിക്സ് എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതായാലും ഫേസ്ബുക്, ട്വിറ്റെർ, വാട്സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ ഈ ദർബാർ മോഹൻലാൽ സ്പെഷ്യൽ ടീസർ വൈറലായി കഴിഞ്ഞു.
Discussion about this post