തെന്നിന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന നായകനാണ് അല്ലു അർജുൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘അല വൈക്കുന്തപുറംലൂ’.ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതില്‍ തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണ് അല്ലു അർജുന്റെ മക്കളായ അല്ലു അയാനും അല്ലു അർഹയും.
ശിശുദിനത്തോട് അനുബന്ധിച്ചാണ് ഈ പാട്ട് റിലീസ് ചെയ്തത്. അതേസമയം ഈ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ അഭിനയത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് എത്തുന്നത്. അച്ഛൻ പുലിയാണെങ്കിൽ മക്കൾ സിംഹങ്ങളാണ് എന്ന് തുടങ്ങി നിരവധി കമന്റുകളും ഗാനത്തിന് ലഭിക്കുന്നുണ്ട്.
അതേസമയം അല്ലു അർജുനും പൂജാ ഹെഗ്ഡെയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ നിവേദ പെതുരാജ്, തബു, നവ്ദീപ്, സുശാന്ത്, സുനിൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ജയറാം ചിത്രത്തിലുണ്ട്. ‘അല വൈക്കുന്തപുറംലു’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസാണ്. ചിത്രീകരണം പൂർത്തിയായ ചിത്രം ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.
Discussion about this post