രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മികച്ചതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് അങ്കടി. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കെതിരെ സംസാരിക്കുകയായിരുന്നു മന്ത്രി. വിമാനത്താവളങ്ങളിലും ,ട്രെയിനുകളിലും നല്ല തിരക്കാണ്. ആളുകൾ വിവാഹിതരാകുന്നു ഇതെല്ലാം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മികച്ചതാണെന്ന് തെളിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
മൂന്ന് വർഷത്തിലൊരിക്കൽ സമ്പദ് വ്യവസ്ഥ മന്ദഗതിയാലാകുമെങ്കിലും അത് പെട്ടന്ന് തന്നെ ഉയർച്ചയിലെത്തുന്നതും സ്വാഭാവിക പ്രതിഭാസമാണ് സുരേഷ് പറഞ്ഞു. ചിലർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് ഇത്തരം വിമർശനങ്ങളെ കാണാൻ കഴിയുകയെന്ന് സുരേഷ് കൂട്ടിച്ചേർത്തു.
Discussion about this post