മുംബൈ: വാഹനാപകട കേസില്‍ പ്രതിയായ നടന് സല്മാന് ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന് ബി.ജെ.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഗവര്‍ണര്‍ റാവു ജിക്ക് ബി.ജെ.പി മുംബൈ അധ്യക്ഷന്‍ ആശിഷ് ഷെലാര്‍ എം.എല്‍.എ കത്ത് നല്കി.
മുംബൈ സ്ഫോടനകേസ് പ്രതി യാക്കൂബ് മേമനെ പിന്തുണച്ച് സല്മാന് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നടപടി.
‘യാക്കൂബിന്റെ വധശിക്ഷ റദ്ദാക്കണമെന്ന സല്‍മാന്റെ ട്വീറ്റ് നിരാശപ്പെടുത്തുന്നതാണ്. കുറ്റകൃത്യത്തെ പിന്തുണച്ചതിന്റെ അടിസ്ഥാനത്തില്‍ സല്‍മാന്റെ ജാമ്യം റദ്ദാക്കണ’മെന്ന് ആശിഷ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
Discussion about this post