തിരുവല്ലത്ത് സ്കൂൾ വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഗുണ്ട ലിസ്റ്റിലുള്പ്പെട്ടയാള് പിടിയിൽ. തിരുവല്ലം പനത്തുറ സ്വദേശി ഹരിയാണ് പിടിയിലാണ്. ഞായറാഴ്ചയാണ് സ്കൂൾ വിദ്യാർത്ഥിയെ ഇയാള് കഴുത്തിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. കഞ്ചാവിന് അടിമയാണ് ഹരിയെന്ന് പൊലീസ് പറഞ്ഞു. കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതിയുടെ സഹോദരനാണ് ഹരി.
Discussion about this post