ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. മൂന്നു സ്ഥാനാർത്ഥികളുടെ പട്ടികയാണ് ശനിയാഴ്ച പുറത്തുവിട്ടത്. ജാർഖണ്ഡിലെ 68 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി നേരത്തെ പുറത്തുവിട്ടിരുന്നു.
നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 23ന് ഫലം പ്രഖ്യാപിക്കും. എജെഎസ്യുവിനെ സഖ്യകക്ഷിയാക്കിയാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്.
2014 ലെ ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 72 സീറ്റുകളിലും എജെഎസ്യു എട്ട് സീറ്റിലും എൽജെപി ഒരു സീറ്റിലുമാണ് മത്സരിച്ചത്. ബിജെപി 37 സീറ്റുകളും എജെഎസ്യു അഞ്ച് സീറ്റുകളും നേടിയപ്പോൾ എൽജെപിക്കു സീറ്റ് ലഭിച്ചില്ല.
Discussion about this post