വടക്കൻ കശ്മീരിലെ ബാരാമുളള ജില്ലയിലെ സോപൂർ ടൗൺഷിപ്പിൽ ലഷ്ക്വർ ഇ തൊയ്ബ സംഘടനയിൽ ജോലി ചെയ്യുന്നതായി സംശയിക്കുന്ന അഞ്ച് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു.
ആളുകളെ ഭീഷണിപ്പെടുത്തിയ കേസിൽ പങ്കാളികളായ ഹിലാൽ അഹമ്മദ്, സാഹിൽ നസീർ, പീർസാദ മുഹമ്മദ് സാഹിർ എന്നിവരെയാണ് സോപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.മറ്റ് രണ്ട് പേരെ കുപ് വാരയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് പിടികൂടിയത്.
കുപ് വാര ബൈപാസ് ക്രോസിംഗിൽ സ്ഥാപിച്ച ചെക്ക് പോയിന്റിൽ സുരക്ഷ സേന രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഉൽഫത്ത് ബഷീർ മിർ, ഐജാസ് അഹമ്മദ് ഭട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.െ
നിരോധിത സംഘടനയായ ലഷ്ക്വർ ഇ തൊയ്ബയുടെ ഭീഷണി പോസ്റ്ററുകൾ പ്രസിദ്ധീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇവർ പങ്കാളികളായിരുന്നു. വെടിമരുന്ന് ഉൾപ്പടെയുളള വസ്തുക്കൾ ഇവരിൽ നിന്നും കണ്ടെടുത്തു.
Discussion about this post