ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.മദ്രാസ് ഐ.ഐ.ടിയില്‍ ചെന്ന് അന്വേഷിക്കാന്‍ ഉന്നത വിദ്യാഭാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്റിയാല് നിശാങ്ക് അറിയിച്ചു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരനുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് മന്ത്രി മുരളീധരന് അറിയിച്ചു
Discussion about this post