സിപിഎം ബ്രാഞ്ച് അംഗമായ വനിതാ പ്രവര്‍ത്തകയ്ക്ക് വാട്സാപ്പില്‍ അശ്ശീല വീഡിയോകള്‍ അയച്ച മുതിര്‍ന്ന സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പയ്യോളി സിപിഎം ഏര്യാകമറ്റി അംഗമായ സി സുരേഷ് ബാബുവിനെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
വീട്ടമ്മയായ പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് വാട്സാപ്പില്‍ നിരന്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും ഇയാള്‍ അയക്കുകയായിരുന്നു.അശ്ലീല വീഡിയോകള്‍ കിട്ടിയ അന്ന് തന്നെ സിപിഎം ബ്രാഞ്ച് അംഗമായ വീട്ടമ്മ സുരേഷിനെ വിലക്കിയിരുന്നു. എന്നാല്‍ സുരേഷ് വീണ്ടും വീഡിയോകള്‍ അയച്ചു. ഇതോടെ വീട്ടമ്മ ഏരിയാ കമ്മിറ്റിക്ക് പരാതി നല്കി.
സിപിഎമ്മിന്റെ മുതിര്‍ന്ന പാര്‍ട്ടി അംഗമാണ് സി സുരേഷ് ബാബു. കര്‍ഷകത്തൊഴിലാളി യൂണിയന് ജില്ലാ കമ്മിറ്റി അംഗവും ബാങ്ക് ഡയറ്കടറുമാണ്.
വിലക്കിയിട്ടും നിരന്തരം അശ്ലീല വീഡിയോ അയച്ചു;വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ മുതിര്‍ന്ന സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
Discussion about this post