തിരുവനന്തപുരം: തിരുവനന്തപുരം വേളിയിൽ ട്രെയിൻ ഇടിച്ച് പത്ത് പോത്തുകൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ആണ് പോത്തുകള്‍ക്കു മേല്‍ ഇടിച്ചത്. വൈകുന്നേരത്തോടെയായിരുന്നു സംഭവം.
ട്രാക്കില്‍ നില്‍ക്കുകയായിരുന്ന ഒരുകൂട്ടം പോത്തുകളെ ട്രെയിൻ ഇടിക്കുകയായിരുന്നു. ട്രെയിനിന് നേരിയ കേടുപാടുകള്‍ പറ്റി. പിന്നീട് പോത്തുകളെ ട്രാക്കില്‍നിന്ന് മാറ്റുകയും ട്രെയിനിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്തശേഷശമാണ് ഗതാഗതം പുനരാരംഭിച്ചത്.
സംഭവത്തെ തുടർന്ന് 10 മിനിട്ട് വൈകിയാണ് ജനശതാബ്ദി യാത്ര തുടർന്നത്. തുടർന്ന് ചെന്നൈ മെയിലും വൈകി. തിരുവനന്തപുരം- കൊല്ലം പാതയില്‍ ഒരു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ആർക്കും അപകടമൊന്നും സംഭവിച്ചില്ല.
Discussion about this post