ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള പരാമര്‍ശത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയും കോടിയേരിയും തമ്മില്‍ വാദപ്രതിവാദം. ജഡ്ജിക്കെതിരെ വീണ്ടും പരാമര്‍ശവുമായി ഉമ്മന്‍ ചാണ്ടി.സര്‍ക്കാര്‍ ജുഡ്ഷ്യറിക്ക് എതിരല്ല.എന്നാല്‍ എജി ഓഫീസ് അടച്ചുപൂട്ടണം എന്നു പറഞ്ഞാല്‍ താന്‍ മിണ്ടാതിരിക്കില്ല.സര്‍ക്കാര്‍ അഭിഭാഷകരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് താനെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ഹൈക്കോടതി ജഡ്ജിയെ ഉമ്മന്‍ ചാണ്ടി രൂക്ഷമായി വിമര്ശച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. വന്ന വഴി മറക്കരുത് എന്നു മുഖ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് കോടിയേരി ചോദിച്ചു. മുഖ്യമന്ത്രി ചട്ടം ലംഘിച്ചയായും അദ്ദേഹം പറഞ്ഞു.ബാര്‍ കേസില്‍ എജി ഹാജരായത് തെറ്റാണ്. ഇതിനു കേന്ദ്ര സര്‍ക്കാര്‍ അനുമതിയുണ്ടോ എന്നും വ്യക്തമാക്കണം എന്നും കോടിയേരി അറിയിച്ചു.
Discussion about this post