ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ 2021-ല്‍ സംഭവിക്കാന്‍ പോകുന്നത് മഹാത്ഭുതമായിരിക്കുമെന്ന് നടന് രജനീകാന്ത്. മന്ത്രി ഡി ജയകുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രജനീകാന്ത്.
2021-ല്‍ മഹാത്ഭുതം സംഭവിക്കുമെന്ന് തമിഴ്നാട്ടിലെ ജനതക്ക് ഞാന്‍ 100 ശതമാനം ഉറപ്പു നല്‍കുകയാണ്. ”ആദ്യം ഞാന്‍ എന്റെ പാര്‍ട്ടി രൂപീകരിക്കട്ടെ. അതിന് ശേഷം പ്രവര്‍ത്തകരുമായി ആലോചിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കും. എല്ലാം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രമേ ഉണ്ടാകൂ. അതിന് മുമ്പ് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനില്ല” അദ്ദേഹം പറഞ്ഞു.
ഗോവന്‍ ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ജൂബിലി ഐക്കണ്‍ അവാര്‍ഡ് തമിഴ്നാട് ജനതക്ക് സമര്‍പ്പിക്കുന്നതായും രജനീകാന്ത് പറഞ്ഞു.
Discussion about this post