മലയാളത്തിന്റെ സൂപ്പര്‍താരമായ സുരേഷ് ഗോപി കണ്ണന് പെരുമലയന് എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച് മലയാളി മനസ്സുകളില്‍ ഇടം നേടിയ ചിത്രമാണ് കളിയാട്ടം. ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് താരത്തെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരവും എത്തി. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായ മറ്റൊരു അംഗീകാരം കൂടി ചിത്രത്തിലെ കഥാപാത്രത്തിന് ലഭിച്ചിരിക്കുന്നു. സുരേഷ് ഗോപി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ കൗതുകം ആരാധകര്‍ക്കായി പങ്കുവച്ചത്.
വില്യം ഷേക്സ്പിയറിന്റെ ‘ഒഥല്ലോ’യുടെ ചുവട് പിടിച്ചാണ് ജയരാജ് ‘കളിയാട്ടം’ ഒരുക്കിയത്. ക്യൂന്‍സ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് റീഡറായ മാര്‍ക് തോര്‍ട്ടണ്‍ ബര്മറ്റ് എഴുതി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച, ‘ഷേക്സ്പിയര് ആന്‍ഡ് വേള്‍ഡ് സിനിമ’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത് കളിയാട്ടത്തിലെ, സുരേഷ് ഗോപിയുടെ വേഷമാണ്.
https://www.facebook.com/ActorSureshGopi/photos/a.397961973679759/1550591148416830/?type=3&__xts__%5B0%5D=68.ARAtIIp5huqGqdxGsIp-UNGi-v8QVajolN5caJbMFQsIAZ5B5UhL8zV9V93yutectbBfw8mxUpuXWQjUMEmD0LX0s5ezsmkhGlzKXzT356kyxrV8d2OlvuPI0aDv46PX3KKpuA0t4Hpl4Y6xZ_PrTo9oYUECJertM9I-dH17EH-JglCHOWs1vB0fQAzeWuC5GBcAZqKAgTLvXZ-q1cGjqfd1mex0wBHVl25yQC2OiHW3MRerZnSMSdD0f9rthoMXfy0X4iZ4E-dMXMIFUM1xdTx9rF-rTkeQ1SKbRnbrntu9LAAV9lHwYdtNmABLyfkhm0vrNnypvOJe9oEaBqbUej5zfA&__tn__=-R
Discussion about this post