ദേവസ്വം മന്ത്രി വെളിച്ചപ്പാടിനെപ്പോലെയാണു പെരുമാറുന്നതെന്നു കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ശബരിമലയിൽ പോകുന്ന സ്ത്രീകൾ ആക്റ്റിവിസ്റ്റുകളാണെന്നാണു മന്ത്രി പറയുന്നത്. സുപ്രീം കോടതി വിധി വ്യക്തമാണ്. അതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനും ആശയക്കുഴപ്പമില്ല.
കുലസ്ത്രീയെപ്പോലെ സംസാരിക്കുന്ന ആലപ്പുഴ ജില്ലയിലെ വനിതാ എംഎൽഎയെ അടുത്ത തിരഞ്ഞെടുപ്പിൽ വീട്ടിലിരുത്തും. വരാനുള്ള സുപ്രീം കോടതി വിധി പ്രതികൂലമായാലും കെപിഎംഎസിനു നിരാശയില്ല. തോൽക്കുമ്പോഴും ജയിക്കുന്ന പ്രസ്ഥാനമാണു കെപിഎംഎസ് എന്നു ചരിത്രം വിധിയെഴുതുമെന്നും കെപിഎംഎസ് സംസ്ഥാന ജനറൽ കൗൺസിൽ ഉദ്ഘാടന പ്രസംഗത്തിൽ ശ്രീകുമാർ പറഞ്ഞു.
Discussion about this post