ഡല്‍ഹി: കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്നുള്ള ത്രികക്ഷി ഭരണമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാകുന്നതെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഈ മൂന്ന് പാര്‍ട്ടികളും മൂന്ന് ആശയങ്ങള്‍ പിന്തുടരുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ഇവര്‍ മൂവരും ഉള്‍പ്പെട്ട സര്‍ക്കാരാണ് രൂപീകരിക്കപ്പെടുന്നതെങ്കില് അത് അധികകാലം നിലനില്‍ക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ ഇന്ന് വൈകിട്ട് നടക്കാനിരിക്കുകയാണ്.
Discussion about this post