കോയമ്പത്തൂര്‍: അശ്ലീല വിഡിയോ കാണിച്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദീകന് അറസ്റ്റില്‍. ഗവ. എയ്ഡഡ് സ്കൂള്‍ കറസ്പോന്‍ഡന്റായ മരിയ അന്തോണി രാജ് (55) ആണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത്.
മാനേജ്മന്റെ് പ്രതിനിധിയെന്ന നിലയില്‍ സ്കൂളിന്റെ ചുമതല നിര്‍വഹിക്കുന്ന ഇയാള്‍ ഒമ്പതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ഥിനികളെയാണ് മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കാണിച്ച് ശല്യപ്പെടുത്തിയത്. വിവരമറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു.
കോയമ്പത്തൂര്‍ സെന്‍ട്രല്‍ വുമന്‍സ് പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂര്‍ കാത്തോലിക് ഡിസോസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മരിയ അന്തോണി രാജിനെ കറസ്പോന്‍ഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്.
Discussion about this post